Thursday, August 31, 2006

പ്ലാന്‍-2നടുമുറ്റം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്ലാനാണ്‍ ഇത്‌.ഇവിടെ സുരക്ഷക്ക്‌ വേണ്ടമുന്‍ കരുതലുകളെക്കുറിച്ച്‌ മറ്റൊരു പോസ്റ്റിങ്ങില്‍ കൊടുത്തിട്ടുണ്ട്‌. ബെഡ്രൂം 3 ക്രോസ്‌ വെന്റിലേഷന്‍ ലബിക്കില്ല എന്നതും ഡൈനിങ്ങ്‌ ഏരിയായില്‍നിന്നും പുറത്തേക്ക്‌ തുറക്കാവുന്ന ജനല്‍ ഇല്ലാ എന്നതും ഇതിന്റെ ഒരു പ്രധാന പരിമിതിയാണ്‍.നടുമുറ്റം ഉള്ളതിനാല്‍ വെളിച്ചവും വായുവും നല്ലവണ്ണം ലഭിക്കും എങ്കിലും ഇവിടെനിന്നും പുറത്തേക്കുള്ള കാഴ്ച്‌ ലഭിക്കില്ല. ഡൈനിങ്ങ്‌ ഏരിയായിലെ വാഷ്ബേസിനു മുകളിലായി 2.3 മീറ്റര്‍ ഉയരത്തില്‍ തുടങ്ങി മുകളിലോട്ട്‌ 1.80x0.60 വലിപ്പത്തില്‍ ഒരു ഫിക്സഡ്‌ വിന്റോ നല്‍കിയാല്‍ കൂടുതല്‍ വെളിച്ചം ലബിക്കും.ഇതിനായി വര്‍ക്ക്‌ ഏരിയായുടെയും അതിനോടുചേര്‍ന്നുള്ള റ്റൊയ്‌ലറ്റിന്റെയും റൂഫ്‌ 2.10 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്താല്‍ മതി. ഈ വിന്റോയില്‍ വെക്കുന്ന ഗ്ലാസ്സില്‍ പയ്ന്റിങ്ങുകള്‍ നല്‍കിയാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.കിച്ചണിന്റെ കിഴക്കുവശത്തേക്ക്‌ വര്‍ക്കേരിയായും റ്റോയ്‌ലറ്റും മാറ്റിയാല്‍ ഈ പ്രശ്നം ഒഴിവാക്കുകയും ചെയ്യാം. (പ്ലാനുകള്‍ തയ്യാറാക്കുന്നത്‌ സ്തലത്തിന്റെ വലിപ്പം മറ്റു പ്രത്യേകതകള്‍ ബില്‍ഡിങ്ങ്‌ റൂള്‍സ്‌ വീടെടുക്കുന്നവ്യക്തിയുടെ താല്‍പ്പര്യം എന്നിങ്ങനെ ചില ഘടകള്‍ക്കനുസരിച്ചാണ്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ?)

കാര്‍പോര്‍ച്ച്‌ ഒഴിവാക്കി നടുമുട്ടം ഉള്‍പ്പെടെ 1650 ചതുരശ്ര അടിയാണിതിന്റെ ഏരിയ.

Wednesday, August 30, 2006

വാസ്തു; ഒരു കുറിപ്പ്‌.

വാസ്തുവിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനോ അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാനോ എനിക്ക്‌ സാധിക്കും എന്നു തോന്നുന്നില്ല. എന്നാല്‍ ഇന്ന് വ്യാപകമായി ആളുകള്‍ ഇതിന്റെ പുറകെ പോകുകയും പലവിധത്തിലുള്ള ഉപദേശങ്ങള്‍ പലരില്‍ നിന്നും ലഭിക്കുകയും അതിനനുസരിച്ച്‌ ഗൃഹം നിര്‍മ്മിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും പൂര്‍ണ്ണമായും വാസ്തു "ശാസ്ത" പ്രകാരം ഒരു കെട്ടിടം നിര്‍മ്മിക്കുക ഇന്നത്തെ കാലത്ത്‌ സാധ്യമാണെന്ന് തോന്നുന്നില്ല. എല്ലാ വീടിനും കിഴക്കുവശത്തു കിച്ചണ്‍ കൊടുക്കുക എന്നതും തെക്കുപടിഞ്ഞാറു ഭാഗത്ത്‌ മാസ്റ്റര്‍ബെഡ്രൂം കൊടുക്കുക എന്നതും പ്രായോഗികമല്ല. അതു കെട്ടിടം വെക്കുന്ന ഭൂമിയുടേയും അതിനോടനുബന്ധിച്ചുള്ള റോഡ്‌, അടുത്തകെട്ടിടങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും.ഈ ബ്ലോഗില്‍ വാസ്തുസമ്പന്ധമായി വരുന്ന പരാമര്‍ശങ്ങള്‍ പല ഗ്രന്ധങ്ങളില്‍ നിന്നും ലഭിച്ചവയോ ഇതുസമ്പന്ധിച്ച്‌ വരുന്ന ലേഖനങ്ങള്‍ ചര്‍ച്ചകള്‍ അഭിമുഖങ്ങള്‍ എന്നിവയില്‍ പരാമശിക്കപ്പെട്ടവയോ ആണു. വാസ്തുവില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പ്രയോജനപ്പെടും എന്നുകരുതിയാണ്‍ ഞാന്‍ ഇവ ചേര്‍ക്കുന്നത്‌. വാസ്തുവിനെ പ്രമോട്ട്ചെയ്യുക എന്നതല്ല ലക്ഷ്യം.


വാസ്തു ശാസ്ത്രജ്നര്‍ എന്നപേരില്‍ വേണ്ടത്ര പരിഞ്ജാനമില്ലാത്ത ഒത്തിരി ആളുകള്‍ ഇന്നു ബോര്‍ഡും തൂക്കി ഇരിപ്പുണ്ട്‌.ജനങ്ങള്‍ ഇത്തരം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട്‌ ഗൃഹനിര്‍മ്മാണം നടത്തണം എന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അതിനൊരു പോംവഴി എന്ന നിലക്ക്‌ പൊതുവായി സ്വീകരിക്കാവുന്ന ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കെട്ടിടം ഡിസൈന്‍ ചെയ്യുക എന്നതേ നിവൃത്തിയുള്ളൂ.പണ്ടത്തെ ആശാരിമാര്‍ കെട്ടിടത്തിന്റെ അളവുകള്‍ക്ക്‌ ഒരു ഏകീകൃതമായ പട്ടിക തയ്യാറാക്കുകയും അതനുസരിച്ച്‌ അന്നുകാലത്ത്‌ ഗൃഹങ്ങള്‍ നിര്‍മ്മിക്കുകയും ചയ്തിരുന്നു. മരം കൊണ്ടുള്ള മേല്‍ക്കൂരകള്‍ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക്‌ ഇത്തരം കണക്കുകള്‍ വളരെയധികം പ്രയോജനപ്പെട്ടിരിക്കാം.അവയെ അവര്‍ വിശ്വാസങ്ങളുമായി കോര്‍ത്തിണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ മാറി എന്നത്‌ നാം അംഗീകരിച്ചേ മതിയാകൂ.


അതതു കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുന്ന വിശ്വാസങ്ങളും എഴുതപ്പെടുന്ന ഗ്രന്ഥങ്ങളും പിന്നീട്‌ കാലഘട്ടത്തിനനുസരിച്ച്‌ മാറ്റപ്പെടേണ്ടതാണ്‍. അല്ലാത്തപക്ഷം അതു നമ്മെ മാനസീകമായും സാമൂഹികപരമായും ശിലായുഗത്തിലേക്ക്‌ കൊണ്ടെത്തിക്കും.

മനുഷ്യശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടെന്നും അതില്‍ അസുഖം വരുമ്പോഴും മാനസീകപിരിമുറുക്കം അനുഭവപ്പെടുമ്പോളും നെഗേറ്റെവ്‌ എനര്‍ജ്ജി കൂടുതല്‍കാണീക്കും എന്നും ഒക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലെ? റിക്കി എന്ന സമ്പ്രദായം തന്നെ ഇതിനെ അടിസ്താനപ്പെടുത്തി രൂപം കൊടുത്തിട്ടുള്ളതാണ്‍.ശരീരത്തിന്റെ തലഭാഗം നോര്‍ത്ത്‌ പോള്‍ എന്ന സങ്കല്‍പ്പം ചില ബുക്കുകളില്‍ നിന്നും ലഭിച്ചതാണ്‍. തെക്കുഭാഗത്തേക്ക്‌ തലവെക്കുന്നതിനു ശാസ്ത്രീയ വിശകലനം എന്നനിലക്കാണ അതില്‍ കണ്ടത്‌.പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കാത്തതും എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ഇല്ലെ?

Tuesday, August 29, 2006

കിടപ്പുമുറി

നമ്മള്‍ ഒരു വീട്ടില്‍ ഏറ്റവും അധികം സമയം ചിലവഴിക്കുന്ന ഒരിടാമാണ കിടപ്പുമുറികള്‍. കിടപ്പുമുറികള്‍ ക്രമീകരിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ അതിന്റെ സ്വകാര്യതയും വായു വെളിച്ചം എന്നിവ യഥേഷ്ട്ടം ലഭിക്കാനുള്ള സാധ്യതയാണ്‍. കിടപ്പുമുറിയില്‍ കട്ടില്‍ ഇടുമ്പോള്‍ കിടക്കുന്ന ആളിന്റെ തല കിഴക്കോട്ടോ തെക്കോട്ടോ വരുന്ന രീതിയില്‍ ആയിരിക്കണം ക്രമീകരിക്കുന്നത്‌.തല തെക്കോട്ട്‌ വെക്കുവാന്‍ പാടുണ്ടോ എന്നത്‌ പലര്‍ക്കും സംശയം ഉണ്ടാക്കുന്ന സംഗതിയാണ്‍.നമ്മുടെ ശരീരം ഒരു കാന്തമായി കരുതുക. തല അതിന്റെ നോര്‍ത്ത്‌ പോളാണത്രെ അപ്പോള്‍ വിജാതീയ ദ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന തത്വമനുസരിച്ച്‌ നോര്‍ത്ത്‌ പോള്‍ ആയ തല സൗത്ത്‌ പോളില്‍ വെക്കുന്നതിന്‍ വിരോധം ഇല്ല. ഒരു കട്ടിലിന്റെ സാധാരണവലിപ്പം 2മീറ്റര്‍ നീളവും 1.5 or 1.8 മീറ്റര്‍ വീതിയും ആണ്‍ എന്ന് കണക്കാക്കിയാല്‍ ചുരുങ്ങിയത്‌ ഒരു കിടപ്പുമുറിക്ക്‌ 2.80 x 3.00 മീറ്റര്‍ എങ്കിലും നീളവും വീതിയും വേണം. വാസ്തുപ്രകാരം 3.30x4.02, 3.30x4.26 (മീറ്റര്‍) എന്നിവയാണ്‍ സാധാരണ നല്‍കുന്ന അളവുകള്‍.

കട്ടില്‍കൂടാതെ വസ്ത്രങ്ങള്‍ സൂക്ഷിക്കുവാന്‍ "ബില്‍റ്റ്‌ ഇന്‍" (ചുമരിനോട്‌ ചേര്‍ന്ന് ഇഷ്ട്ടികകൊണ്ട്‌ നിര്‍മ്മിച്ച) അലമാരകള്‍ നല്‍കാവുന്നതാണ്‍. ഇവ മുറിക്കുള്ളിലേക്ക്‌ പ്രൊജക്ട്‌ ചെയ്യാത്തവിധത്തില്‍ ക്രമീകരിച്ചാല്‍ നന്നായിരിക്കും.ഇതിന്റെ ഉള്‍വശം 60 സെന്റീമീറ്റരും നീളം സൗകര്യപ്രദമായ അളവിലും നല്‍കാം. ഈ മുറിയില്‍ ഒരു എഴുത്തുമേശയും ഡ്രസ്സിങ്ങ്‌ ടേബിളും നല്‍കാവുന്നതാണ്‍. കണ്ണാടികള്‍ പൊതുവേ കിടപ്പുമുറിയില്‍ വര്‍ജ്ജ്മാണത്രെ, പ്രത്യേകം ഡ്രസ്സിങ്ങ്‌ ഏരിയാ കൊടുക്കുന്നില്ലെങ്കില്‍ കിടക്കയില്‍ നിന്നും നേരിട്ട്‌ കാണാത്തവിധം കണ്ണാടി ക്രമീകരിക്കുക. കട്ടിലുകള്‍ ജനലിന്റെ അരികില്‍ നിന്നു പരമാവധി അകന്നിരിക്കുന്നത്‌ സുരക്ഷിതത്വത്തിന്‍ നല്ലതാണ്‍.പ്ലാന്‍ തയ്യാറക്കുമ്പോള്‍ തന്നെ കട്ടിലിന്റെ സ്ഥാനം മുന്‍ കൂട്ടി നിശ്ചയിച്ചല്‍ മതി. തല ജനലിനോട്‌ ചേര്‍ന്ന് വന്നാല്‍ അത്‌ സുഖകരമായ ഉറക്കത്തിനു തടസ്സമാകും.ബെഡ്രൂമിനോട്‌ ചേര്‍ന്ന് റ്റോയ്‌ലറ്റുകള്‍ ഇന്ന് സാധാരണമണല്ലോ.അവയുടെ വാതില്‍ കട്ടിലില്‍ നിന്നു പരമാവധി അകലെ ആയിരിക്കണം. അവയുടെ വാതിലിന്‍ അടിപ്പടി നല്‍കിയാല്‍ റ്റോയ്‌ലറ്റില്‍ നിന്നും വെള്ളവും നെഗ്റ്റീവ്‌ ഊര്‍ജ്ജവും കിടപ്പുമുറിയിലേക്ക്‌ വരുന്നത്‌ ഒഴിവാക്കം.ഈ റ്റൊയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകുകയും പലവിധ രോഗങ്ങള്‍ക്ക്‌ വഴിതെളിക്കുകയും ചയ്യും.മാസ്റ്റര്‍ ബെഡ്രൂമില്‍ ടി.വി ടെലിഫോണ്‍ എന്നിവക്ക്‌ പ്രൊഫിഷന്‍ ഇടുന്നത്‌ നല്ലതാണ്‍. അതുപോലെ വീടിനു പുറത്തെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉള്ള സ്വിച്ചും കൊടുക്കാം.

* മാസ്റ്റര്‍ ബെഡ്രൂം വാസ്തു അനുസരിച്ച്‌ തെക്ക്‌ പടിന്‍ഞ്ഞാറു ഭാഗത്താണ്‍ വരേണ്ടത്‌.

സ്വീകരണ മുറി

നമ്മുടെ ഇന്നത്തെരീതിയനുസരിച്ച്‌ സിറ്റൗട്ടില്‍ നിന്നും വാതില്‍ തുറന്ന് ഒരു അദിഥി ആദ്യം കടന്നുവരുന്നത്‌ ലിവിങ്ങ്‌ റൂം എന്നും ഡ്രോയിങ്ങ്‌ റൂം എന്നും വിളിക്കപ്പെടുന്ന മുറിയിലേക്കാണ്‍. ഇവിടെ ഇരിപ്പിടങ്ങള്‍ ഭംഗിയായി ക്രമീകരിച്ചിരിക്കണം. ടി.വി യും മ്യൂസിക്ക്‌ സിസ്റ്റവുമെല്ലാം ഒരുകാലത്ത്‌ ഇവിടെ വെച്ചിരുന്നെങ്കിലും ഇന്നവക്ക്‌ പ്രത്യേകം മുറികള്‍ സജ്ജീകരിക്കുകയോ അല്ലെങ്കില്‍ ഡൈനിങ്ങ്‌ റൂമില്‍ വെക്കുകയോ ആണ്‍ പലരും ചെയ്യുന്നത്‌. ലിവിങ്ങ്‌ റൂമിലൊരു അദിഥി വന്നാല്‍ തന്നെ മറ്റുള്ളവര്‍ക്ക്‌ ശല്ല്യമുണ്ടാകാതെ ടി.വി കാണാന്‍ വേണ്ടിയാണിത്‌. ലിവിങ്ങ്‌ റൂമില്‍ അനാവശ്യമായി ഫര്‍ണ്ണീച്ചാറുകള്‍ കുത്തിനിറച്ചിടരുത്‌. സോഫകള്‍ക്കരികില്‍ സൈഡ്‌ ടേബിള്‍ ഒരു ടീപ്പോയ്‌ എന്നിവയും ക്രമീകരിക്കാം. അക്വേറിയം കൗതുകവസ്തുക്കള്‍ പെയ്ന്റിങ്ങുകള്‍ എന്നിവ ലിവിങ്ങ്‌ റൂമിനെ അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്‍. ഒരാള്‍ നിങ്ങളുടെ വീട്ടിലേക്ക്‌ കടന്നുവരുമ്പോള്‍ അയാളെ സ്വാഗതം ചെയ്യുന്നവിധത്തില്‍ ആയിരിക്കണം ലിവിങ്ങ്‌ റൂം ഒരുക്കേണ്ടത്‌. തീര്‍ച്ചായായും നല്ല ലിവിങ്ങ്‌ റൂമുകള്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിനര്‍ഥം വിലകൂടിയ ഫര്‍ണ്ണീച്ചറുകളുടെ ഒരു ഷോറൂ ആണ്‍ ലിവിങ്ങ്‌ റൂ എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒത്തിരി ആളുകള്‍ ഉണ്ട്‌. കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇത്തരം ഫര്‍ണ്ണീച്ചറുകള്‍ കേടുകൂടാതെ സൂക്ഷിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്‍. അതുപോലെ എളുപ്പം അഴുക്കുപിടിക്കുന്ന തരത്തിലുള്ള സോഫാ കവറുകള്‍ ഒഴിവാക്കുക.ജനാലകള്‍ മുറിക്ക്‌ ഇണങ്ങുന്ന വിധത്തില്‍ ഉള്ള കര്‍ട്ടനുകള്‍ കൊണ്ട്‌ അലങ്കരിക്കാം.കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതാണ്‍......

പ്രിയ വായനക്കാരെ,

വീടുപണീയുമ്പോള്‍ പൊതുവായിശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വാസ്തു തുടങ്ങിയ വിവിധ തലക്കെട്ടുകള്‍ ഇനിയും തയ്യാറാക്കേണ്ടതുണ്ട്‌. അത്‌ അല്‍പ്പം സമയം എടുത്ത്‌ ചെയ്യേണ്ട കാര്യങ്ങള്‍ ആയതിനാല്‍ പിന്നീട്‌ പോസ്റ്റ്‌ ചെയ്യുന്നതാണ. ജോലിത്തിരക്ക്‌ മൂലം പലപ്പോഴും കൃത്ത്യമായി അടുക്കും ചിട്ടയുമായി പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നില്ല.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

Monday, August 28, 2006

വായുവും സൂര്യപ്രകാശവും

നമ്മുടെ പാരമ്പര്യ വിധിപ്രകാരം നിര്‍മ്മിച്ച വീടുകള്‍ക്ക്‌ തെക്കുവടക്കോ കിഴക്കുപടിഞ്ഞാറോ നേര്‍ക്കുനേരെ വാതിലുകള്‍ കാണാം.പഴയ നാലുകെട്ട്‌ എന്ന സങ്കല്‍പ്പം തന്നെ സൂര്യപ്രകാശത്തിന്റേയും വായുവിന്റേയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ തന്നെയാണ. സ്വച്ചന്ദമായി വായുസഞ്ചാരത്തിനായി പണ്ടുള്ളവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ആധുനീകരീതിയില്‍ ഉള്ള കെട്ടിടങ്ങള്‍ക്ക്‌ ഇത്‌ പൂണ്ണമായും പിന്തുടരാന്‍ ആകില്ലെങ്കിലും സാധിക്കുന്നത്രയും ഉള്‍ക്കൊള്ളിക്കാവുന്നതാണ്‍.

വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക്‌ പലവിധ മാനസീക പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്‌. ഉദാഹരണമായി അടച്ചുമൂടിയ ഒരു മുറിയ്ക്കകത്ത്‌ ഇരിക്കുമ്പോള്‍ ചെവിയില്‍ ചൂളം അടിക്കുന്നതായി അനുഭവപ്പെടാറില്ലെ. തീര്‍ച്ചയായും അത്‌ വായു മര്‍ദ്ദത്തില്‍ ഉള്ള വ്യതിയാനം മൂലമാണ്‍.വായു ചൂടുപിടിക്കുമ്പോള്‍ സ്വാഭാവികമായും മുകളിലേക്ക്‌ പോകുന്നു.മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ കൊണ്ട്‌ നിര്‍മ്മിച്ച വീടുകളില്‍ ചുമരിന്റെ മേള്‍ഭാഗത്തായി ദ്വാരം ഇടുന്നത്‌ അകത്തെ വായു പുറത്തേക്ക്‌ പോകുവാന്‍ വേണ്ടിയാണ്‍. വായുവും വെളിച്ചവും യഥേഷ്ട്ടം കടന്നുവരാന്‍ ഉള്ള സാഹചര്യം ഓരോമുറിക്കും ഉണ്ടായിരിക്കണം.രാവിലത്തെ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ വിവിധ അണുക്കള്‍ നശിക്കുന്നതിനും പൂപ്പല്‍ ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ്‍ അടുക്കള പരമാവധി കിഴക്ക്‌ വശത്തുവരണം എന്ന് പറയുന്നത്‌. ഡൈനിങ്ങ്‌ റൂമില്‍ വേണ്ടത്ര വായുസഞ്ചാരം ലഭിച്ചില്ലെങ്കില്‍ ഭക്ഷണത്തിന്റെ ഗന്ധം വീടിനകത്താകെ നിറഞ്ഞു നില്‍ക്കും.കിടപ്പുമുറികള്‍ക്ക്‌ ക്രോസ്‌ വെന്റിലേഷന്‍ പരമാവധി നല്‍കാന്‍ ശ്രമിക്കണം. റ്റോയ്‌ലറ്റുകള്‍ക്ക്‌ ഒന്നോ രണ്ടോ വെന്റിലേറ്ററുകള്‍ ആകാം അവ പുറത്തേക്ക്‌ തുറക്കാവുന്ന വിധത്തില്‍ ആയിരിക്കണം വെക്കേണ്ടത്‌. സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകും എന്നതുമാത്രമല്ല വിവിധ തരത്തിലുള്ള രോഗങ്ങള്‍ക്കും വഴിവെച്ചേക്കും.കുട്ടികളുടെ പഠനമുറി ക്രമീകരിക്കുമ്പോള്‍ പരമാവധി പ്രകൃതിദത്തമായ പ്രകാശം ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ആയിരിക്കണം. ഇത്‌ സ്വാഭാവികമായും മനസ്സിന്‍ ഊര്‍ജ്ജം നല്‍കുന്നു.പ്രാണവായുവിന്റേയും ഊര്‍ജ്ജം പകരുന്ന സൂര്യന്റേയും പ്രാധാന്യം പറയേണ്ടതില്ലല്ലോ?

പ്ലാന്‍-1


ഒരു ഇടത്തരം കുടുമ്പത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഏകദേശം 1200 ചതുരശ്ര അടിയില്‍ ഒരുക്കിയ ഒരു വീടിന്റെ പ്ലാനാണ്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്‌. ഇന്നത്തെ നിര്‍മ്മാണ ച്ചിലവ്‌ അനുസരിച്ച്‌ ഏകദേശം 550 മുതല്‍ 600 രൂപവരെ ചതുരശ്ര അടിക്ക്‌ കണക്കാക്കാവുന്നതാണ്‍. ഉപയോഗിക്കുന്ന നിര്‍മ്മാണസാമഗ്രികളുടേയും തൊഴിലാളികളുടെവേദനത്തിന്റേയും വാഹനസൗകര്യങ്ങളുടേയും മറ്റും അനുസൃതമായി ചിലവില്‍ വ്യതിയാനം ഉണ്ടാകാം.

Sunday, August 27, 2006

പടിപ്പുര

പടിപ്പുരകള്‍ ഒരുകാലത്ത്‌ ആഢ്യത്വത്തിന്റെയും അധികാരത്തിന്റേയും ചിഹ്നങ്ങള്‍ ആയിരുന്നു. പലയിടങ്ങളിലും പടിപ്പുരയോട്ചേര്‍ന്ന് ആളുകള്‍ക്ക്‌ വിശ്രമിക്കാനും സാധനങ്ങള്‍ സൂക്ഷിക്കുവാനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.പിന്നീട്‌ ആധുനികവല്‍ക്കരണത്തിന്റെ കടന്നുവരവോടെ പടിപ്പുരകള്‍ ഗൈറ്റുകള്‍ക്ക്‌ വഴിമാറി. പഴയ വേലിക്കെട്ടുകള്‍ക്കും പടിപ്പുരകള്‍ക്കും പകരം സിമെന്റില്‍ തീര്‍ത്ത മതിലുകളും ഇരുമ്പിന്റെ ഗയ്റ്റുകളും ആയി അവയുടെ സ്ഥാനത്ത്‌.വേലിക്കെട്ടിലെ കോളാമ്പിപ്പൂക്കളും ചെമ്പരത്തിയും മെയിലാഞ്ചിയും നല്‍കിയിരുന്ന പച്ചപ്പും കുളിര്‍മ്മയും നല്‍കുവാന്‍ ആധുനിക മതില്‍ക്കെട്ടുകള്‍ക്കായില്ല. ചിലര്‍ ഇത്തരം മതിലുകളില്‍ പറ്റിപ്പിടിച്ച്‌ പടര്‍ന്നുകയറുന്ന ചെടികള്‍ കൊണ്ട്‌ ആശ്വാസം കണ്ടെത്തി. ഇന്നിതാ വീണ്ടും ചില വീടുകള്‍ക്ക്‌ പടിപ്പുരകള്‍ വന്നുതുടങ്ങിയിരിക്കുന്നു. ചിലര്‍ അതിനോട്ചേര്‍ന്ന് കാര്‍പോര്‍ച്ചും ചെറിയ ഒരു ഔട്ട്‌ ഹൗസുകളും നിര്‍മ്മിക്കുവാന്‍ തുടങ്ങി.


ഗൈറ്റുകള്‍ സ്താപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
  • അവക്ക്‌ ആവശ്യത്തിനു ഉയരവും വീതിയും വേണം.
  • അനായാസം തുറക്കുവാനും നിങ്ങളുടെ സ്തലത്തേക്ക്‌ പ്രവേശിക്കുവാനും സാധിക്കുന്ന വിധത്തില്‍ ആയിരിക്കണം സ്താപിക്കുന്നത്‌.
  • റോഡിലേക്ക്‌ തുറക്കുന്ന വിധത്തില്‍ ആയിരിക്കരുത്‌ അവ സ്താപിക്കുന്നത്‌.
  • ഗൈറ്റിനെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ക്കും അതിന്റെ ഫൗണ്ടേഷനും വേണ്ടത്ര ബലമുണ്ടായിരിക്കണം. ഒരിക്കലും ഗൈറ്റ്‌ തൂങ്ങുവാന്‍ പാടില്ല.വലിയ ഗൈറ്റുകള്‍ ആണ്‍ സ്താപിക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരു സൈഡില്‍ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ പറ്റുന്ന വിധത്തില്‍ ചെറിയ ഒരു വാതില്‍ നല്‍കുന്നത്‌ നന്നായിരിക്കും. പത്രം ലെറ്റര്‍ എന്നിവ സൂക്ഷിക്കാന്‍ ഒരു ബൊക്സും ഗൈറ്റില്‍ ഘടിപ്പിക്കാവുന്നതാണ്‍.
  • സുരക്ഷക്കും സ്വകാര്യതക്കും ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ പ്രത്യേകിച്ച നായ്ക്കള്‍ ഉള്ള വീടാണെങ്കില്‍ അവ പുറത്തേക്ക്‌ പോകാത്തവിധത്തില്‍ ആയിരിക്കണം ഗൈറ്റിന്റെ ഡിസൈന്‍.
  • വീട്ടിലേക്ക്‌ വരുന്നവരെ അകത്ത്‌ ടി.വിയില്‍ കാണുവാന്‍ സാധിക്കുന്ന വിധത്തില്‍ ക്യാമറകള്‍ ,അതുപോലെ രാത്രികാലങ്ങളില്‍ അപരിചിതര്‍ ആരെങ്കിലും അധിക്രമിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തിക്കുന്ന അലാറം തുടങ്ങിയവ ഗൈറ്റിനു സമീപത്ത്‌ സ്താപിക്കാവുന്നതാണ്‍.

ഒരു തുറന്ന അഭ്യര്‍ഥന

പ്രിയ സുഹൃത്തുക്കളെ,

ഗള്‍ഫിലും മറ്റുമായി കഷ്ട്ടപ്പെട്ട്‌ സമ്പാദിക്കുന്ന പണം ചിരകാലസ്വപനമായ വീടിനായി ചിലവഴിക്കുന്ന പല മലയാളിസുഹൃത്തുക്കളും പിന്നീട്‌ നിരാശരും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും ചെന്നെത്തുന്ന കാഴ്ചയണ്‍ എന്നെ ഇത്തരം ഒരു ഉദ്യമത്തിനുപ്രേരിപ്പിച്ചത്‌. മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുമെങ്കില്‍ അറിയാവുന്ന കാര്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ സന്തോഷമേയുള്ളൂ.ഇനിയും ധാരാളം കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കണമെന്ന് ഉണ്ട്‌. പിന്നെ ബ്ലോഗ്ഗിങ്ങില്‍ വേണ്ടത്ര അവഗാഹം ഇല്ലാത്തതിനാല്‍ നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്‍. പ്രത്യേകിച്ചും templete editing നു.ഓരോ വിഷയങ്ങളും വ്യത്യസ്ത തലക്കെട്ടുകളില്‍ ക്രമീകരിക്കുകയും അതിനെല്ലാം പ്ര്യത്യേകം ലിങ്ക്‌ നല്‍കുകയും ചെയ്യേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ സഹായം എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. പ്രോല്‍സാഹനങ്ങള്‍ക്ക്‌ നന്ദി.പ്രത്യേകിച്ചും എനിക്ക്‌ ഇത്രയും കാര്യങ്ങള്‍ ചെയ്യുവാന്‍ സഹായിച സുനില്‍ റിയാദിനോടുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.നിങ്ങളുടെ സഹായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Saturday, August 26, 2006

നടുമുറ്റം.

നാലുകെട്ടുകളും എട്ടുകെട്ടുകളും അവയുടെ നടുമുറ്റവും എല്ലാം കേരളീയ ഗൃഹനിര്‍മ്മാണ ചരിത്രത്തിലെ ഒരുസുവര്‍ണ്ണ കാലഘട്ടത്തിനെ പ്രതിനിധീകരികരിക്കുന്നു. വീടിനകത്ത്‌ ആകാശത്തിലേക്ക്‌ തുറന്നിരിക്കുന്ന ഒരു ഭാഗം. അതിനുചുറ്റും വരാന്തയും മുറികളും ക്രമീകരിചിരിക്കുന്നു. യഥേഷ്ട്ടം വെളിച്ചവും കാറ്റും ലഭിക്കുന്നു എന്നതു മാത്രമല്ല, നിലാവിന്റെയും മഴയുടെയും സൗന്ദര്യം വീട്ടിനകത്തിരുന്നുകൊണ്ടുതന്നെ ആസ്വദിക്കാനും കഴിഞ്ഞിരുന്നു ഇത്തരം വീടുകളില്‍. ഗൃഹാതുരത്ത്വം എന്നും മനസ്സില്‍കൊണ്ടുനടക്കുന്ന മലയാളി നടുമുറ്റങ്ങളെ വീണ്ടും തങ്ങളുടെ ആധുനിക ഗൃഹങ്ങളിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. അതു ചിലപ്പോള്‍ നടുമുറ്റമായും ചിലപ്പോള്‍ "സൈഡ്‌ മുറ്റങ്ങളുമായി" എന്നുമാത്രം. വീടിനകത്തേക്ക്‌ പ്രകൃതിയെ സ്വാഗതം ചെയ്യുന്നു ഇത്തരം നടുമുറ്റങ്ങള്‍. സുരക്ഷിതത്ത്വിനായി ഇത്തരം നടുമുറ്റങ്ങള്‍ക്കുമുകളില്‍ കോണ്‍ക്രീറ്റുകൊണ്ടോ ഇരുമ്പുകൊണ്ടോ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ പറ്റാത്തവിധത്തില്‍ എന്നാല്‍ ഭംഗി ഒട്ടും നഷ്ട്ടപ്പെടാതെ കവചം ഉണ്ടാക്കുന്നത്‌ നന്നായിരിക്കും. പോളീകാര്‍ബണേറ്റ്‌ ഷീറ്റുകള്‍ ഇട്ട്‌ മഴവെള്ളം ഉള്ളില്‍ കടക്കാതെ വെളിച്ചം മാത്രം ലഭിക്കത്തക്കരീതിയില്‍ മേള്‍ഭാഗം അടക്കുന്നവരും ഉണ്ട്‌. പായല്‍ പിന്നെ ഉണങ്ങിയ ഇലകള്‍ എന്നിവ യഥാ സമയം നീക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‍. പഴയ വരാന്തകള്‍ക്ക്‌ പകരം ഡൈനിങ്ങ്‌ റൂം ലിവിങ്ങ്‌ റൂ സ്റ്റഡീറൂ എന്നിവയാണിന്ന് വരുന്നത്‌.നടുമുറ്റത്തിനകത്ത്‌ ചെറിയ വെള്ളച്ചാട്ടമോ,പാറക്കെട്ടുകളോ,ചെടികളോ ഒക്കെ ക്രമീകരിച്ച്‌ കൂടുതല്‍ മനോഹരമാക്കാവുന്നതാണ്‍.

സ്വപ്നഗൃഹം, ഒരു ആമുഖം.

ഒരു വീട്‌ പ്രത്യേകിച്ചും മലയാളികളുടെ സ്വപ്നമാണ്‍. അതിനുവേണ്ടി ഒത്തിരി പണം ചിലവിടുന്നവര്‍ ഉണ്ട്‌.എന്നാല്‍ പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള വീടായിരിക്കില്ല പണിപൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത്‌. കൃത്യമായ പ്ലാനിങ്ങോടെയും അല്‍പ്പം പ്രായോഗിക ബുദ്ധിയോടെയും ഗൃഹനിര്‍മ്മാണത്തിനു പുറപ്പെട്ടാല്‍ ഒഴിവാക്കാവുന്ന ഒത്തിരി പ്രശ്നങ്ങള്‍ ഉണ്ട്‌. കേരളത്തിലെ ഏതാണ്ട്‌ 60% ഗൃഹനിര്‍മ്മാണങ്ങളും നിയന്ത്രിക്കുന്നത്‌ വേണ്ടത്ര യോഗ്യതയുള്ളവരുടെ മേല്‍നോട്ടത്തില്‍ അല്ല. ഇതു പലപ്പോഴും ഉടമസ്തനു ഭീമമായ നഷ്ട്ടം വരുത്തിവെക്കുന്നു. പലപ്പോഴു NRI മലയാളികളാണ്‍ ഇത്തരത്തില്‍ ഉള്ള ചൂഷണങ്ങളില്‍പ്പെടുന്നത്‌. ഒരു ഗൃഹം നിര്‍മ്മിക്കുമ്പോള്‍ സാധാരണയായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ ബ്ലോഗിലൂടെ പകര്‍ന്നുതരുവാന്‍ ശ്രമിക്കുന്നതാണ്‍.എല്ലാ നല്ലവരായ സുഹൃത്തുക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നു.


ഒരു വീടു നിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ ആലോജിച്ച്‌ തുടങ്ങുമ്പോള്‍ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍, പരിമിതികള്‍, സാമ്പത്തികസ്തിതി എന്നിവയെ കൃത്യമായി വിലയിരുത്തുക. പിന്നെ വീടു നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം,അവിടേക്കുള്ള ഗതാഗതസൗകര്യങ്ങള്‍, സ്ക്കൂള്‍,ആശുപത്രി,കടകള്‍ അയല്‍പക്കം തുടങ്ങിയവയും കണക്കിലെടുക്കണം.വാസ്തു അനുസരിച്ച്‌ ആണ്‍ വീടുനിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം തന്നെ സ്ഥലം ഒരു വിദഗ്ദനെക്കൊണ്ട്‌ പരിശോധിപ്പിക്കുന്നത്‌ നല്ലതാണ്‍. ഇത്തരം കാര്യങ്ങളെകുറിച്ച്‌ വിശദമായി തുടര്‍ന്നുള്ള പോസ്റ്റിങ്ങുകളില്‍ ...

Saturday, August 19, 2006

Aamukham

This is a space for discussing about your paarppidam. we peoples are very perticular about houses. we have lot of dreams about our houses.
you are spending a big amount for that but not getting good results why? Before you spend money you should study very well about your needs , collect maximum detils about the design and construction.

Its a first step to share knoledge about how to create a nice paarppidam. i need your backups and all kind of helps. I will make this blog in malayalam later on.

thank you.

E-pathram

ePathram.com